प्रेमचंद जयंती समारोह
ചെന്നൈ ഐ.ഐ.ടി.യില്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് കോഴ്‌സിനു പ്രവേശനം ലഭിച്ച കെ.പി. മണിയെ അനുമോദിക്കാനും യായ്രയയക്കാനും അധ്യാപകര്‍ വീട്ടിലെത്തി.
കാസര്‍കോട്: പ്ലസ്ടു പരീക്ഷയില്‍ കൈവരിച്ച ഉന്നത വിജയത്തെ തുടര്‍ന്ന് ചെന്നൈ ഐ.ഐ.ടി.യില്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് കോഴ്‌സിനു പ്രവേശനം ലഭിച്ച അന്ധവിദ്യാര്‍ത്ഥി കെ.പി. മണിയെ അനുമോദിക്കാനും യായ്രയയക്കാനും അധ്യാപകര്‍ വീട്ടിലെത്തി.
കാസര്‍കോട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാനാധ്യാപിക അനിതാഭായി, അധ്യാപികയും സ്‌കൂളിലെ കാരുണ്യ സ്പര്‍ശം കോ-ഓര്‍ഡിനേറ്ററുമായ പി.ടി. ഉഷ, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ടി.കെ. സുരേഷന്‍, വിദ്യാനഗര്‍ ഗവ.അന്ധവിദ്യാലയം ഹോസ്റ്റല്‍ വാര്‍ഡന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് പെരുന്നാള്‍ ദിനത്തില്‍ രാവിലെ മണിയുടെ നീലേശ്വരം എരിക്കുളം ക്ഷേത്രത്തിനടുത്ത വീട്ടിലെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നുള്ള ചെന്നൈ മെയിലിലാണ് മണി പുറപ്പെടുന്നത്.
കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ലയും മണിയെ പ്രത്യേകം അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരും യാത്രയാക്കാന്‍ വന്നതോടെ മണിയുടെ വീട്ടുമുറ്റം അഭിമാനവും ആനന്ദവും പകര്‍ന്ന വൈകാരിക നിമിഷങ്ങള്‍ക്ക് വേദിയാവുകയായിരുന്നു. കാരുണ്യ സ്പര്‍ശം പദ്ധതിയിലും സ്‌കൂള്‍ സ്റ്റാഫ് വകയായും സമാഹരിച്ച തുക മണിക്ക് കൈമാറുകയും ചെയ്തു
ജൂലൈ 21 . ചാന്ദ്രദിനം വിവിധ പരിപാടികളോടെ സ്കൂളില്‍ നടത്തി .
സെന്‍സസ് വാരാഘോഷത്തോടനുബന്ധിച്ച് കാസറഗോഡ് ഗവ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടത്തിയ ഉപന്യാസ രചനാ മത്സരം. പി .രവീന്ദ്രന്‍ , കെ .വി .രവീന്ദ്രന്‍ , രാജീവന്‍ , കുസുമ ,ഉഷാകുമാരി സി പി , ജോസ് ഫ്രാന്‍സിസ് ,സുനില്‍ കുമാര്‍ ,ഇബ്രാഹിം എന്നീ അധ്യാപകർ നേതൃത്വം നല്‍കി .