2015, ജൂൺ 19, വെള്ളിയാഴ്‌ച

വായനാവാരം ജില്ലാതല ഉദ്ഘാടനം

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റേയും വിദ്യാഭ്യാസ വകുപ്പിന്റേയും ജില്ലാ ഭരണകൂടത്തിന്റേയും പി എൻ പണിക്കർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനവാരാചരണത്തിന്റെ  ജില്ലാതല 

ഉദ്ഘാടനം കാസര്‍ഗോഡ് ഗവ ഹയര്‍ സെക്കന്‍ഡറി 

സ്കൂളില്‍ ശ്രീ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിർവഹിച്ചു .

സ്വാഗതം : ശ്രീ കെ ടി ശേഖർ ( ജില്ലാ ഇൻഫോർമേഷൻ ഓഫിസർ )

അധ്യക്ഷൻ : ശ്രീ ടി ഇ അബ്ദുള്ള (മുനിസിപ്പൽ ചെയർമാൻ കാസറഗോഡ് )
ഉദ്ഘാടനം : ശ്രീ എൻ  എ നെല്ലിക്കുന്ന്  ( എം എൽ എ കാസറഗോഡ് )
വായനാദിന പ്രതിജ്ഞ : ശ്രീ പി എസ് മുഹമ്മദ്‌ സഗീര് (ജില്ലാ കളക്ടർ )

മുഖ്യ പ്രഭാഷണം : ശ്രീ ഇ പി രാജഗോപാലൻ 
അനുസ്മരണ പ്രഭാഷണം : പ്രൊഫ . കെ പി ജയരാജൻ 
ഗുരുവന്ദനം : അധ്യാപക അവാർഡു ജേതാവ് ശ്രീ എം സീതാറാം മാസ്റ്റരെ ഡി ഡി ഇ ശ്രീ സി രാഘവൻ ആദരിക്കുന്നു 
കാസറഗോഡ് വിദ്യാഭ്യാസ ഉപ ഡയരക്ടർ ; ശ്രീ സി രാഘവൻ 
ശ്രീ എം സീതാരാമ 
പ്രൊഫ.എം ശ്രീനാഥ് 
ഡോ . പി വി കൃഷ്ണകുമാർ ( ഡയറ്റ് പ്രിൻസിപ്പൽ )
ശ്രീ പി എൻ  ബാബു ( സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ )
ശ്രീ പി കെ കുമാരൻ നായർ 

ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി ( പി ടി എ പ്രസിഡന്റ്‌ )
ശ്രീമതി കെ പി പ്രിയ ( മദർ  പി ടി എ പ്രസിഡന്റ്‌ )
പ്രിൻസിപ്പൽ : ശ്രീമതി എം ചന്ദ്രകല 
ഹെട്മിസ്ട്രസ്സ് : ശ്രീമതി അനിതാ ഭായ് എം ബി 

വായനയിലെ വരയില്‍ പുനര്‍ജനിച്ചത് ബേക്കല്‍ കോട്ട

വായനാനുഭവങ്ങള്‍ക്ക് നിറംപകരാന്‍ ശ്രീ പി എസ് പുണിഞ്ചിത്തായ )
പി എസ് പുണിഞ്ചിത്തായ വര്‍ണ്ണങ്ങള്‍ വാരിതൂകുമ്പോള്‍ ക്യാന്‍വാസില്‍ കടല്‍ പുനര്‍ജനിക്കുന്നു. വെളുത്ത പ്രതലത്തില്‍ പടര്‍ന്ന നിറങ്ങളില്‍ സ്‌പോഞ്ച് കൊണ്ടൊരു മൃദുസ്പര്‍ശം. നീലത്തിരമാലകള്‍ ഉമ്മവെക്കുന്ന കോട്ടകൊത്തളം തെളിയുന്നു. കല്ലിലൊളിച്ച ശില്പത്തെ കണ്ടെത്തുന്ന ശില്പിയുടെ കരവിരുതുപോലെ. ക്യാന്‍വാസില്‍ ചിത്രവിസ്മയം. ആകാശം, വര്‍ണരാജികള്‍, പ്രകാശഗോപുരം, കുടില്‍. നിമിഷനേരത്തില്‍ പുനര്‍ജനിച്ചത് ബേക്കല്‍കോട്ട. കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അങ്കണമായിരുന്നു വേദി. വായനാവാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് വര്‍ണ്ണചിത്രം ഒരുക്കിയത്. ജനപ്രതിനിധികളും ജില്ലാകളക്ടറും അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുപ്രവര്‍ത്തകരും ഈ അപൂര്‍വ്വ മുഹൂര്‍ത്തത്തിന് സാക്ഷികളായി. സ്‌ക്കൂള്‍ വരാന്തയില്‍ കൂറ്റന്‍ കാന്‍വാസില്‍ വര്‍ണ്ണം വിതറി കലാകാരന്മാരുടേയും വിദ്യാര്‍ഥികളുടേയും വായനയിലെ വര പി എസ് പുണിഞ്ചിത്തായ ഉദ്ഘാടനം ചെയ്തു.

സമ്മാന വിതരണം 

ചിത്രരചനയിൽ കുട്ടികളുടെ കയ്യൊപ്പും 

സ്കൂളിൽ ഒരുക്കിയ പുസ്തക പ്രദർശനം  

2015, ജൂൺ 17, ബുധനാഴ്‌ച

ജൂണ്‍ 19 വായനാദിനം.

 ശ്രീ പി എൻ പണിക്കർ 

മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെചരമദിനമായ ജൂൺ 19 ആണ് വായന ദിനമായി ആചരിക്കപ്പെടുന്നത്.ആലപ്പുഴ ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണു് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചതു്. കേരളത്തിലുടനീളം സഞ്ചരിച്ച് "വായിച്ചു വളരുക ചിന്തിച്ച് വിവെകം നെടുക" എന്ന് കുട്ടികളോടു് ആഹ്വാനം ചെയ്തു. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിനായി അദ്ദേഹം പ്രവർത്തിച്ചുനിരക്ഷരതാനിർമാർജനത്തിനായി 1977 ല് കേരള അനൌപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോട് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ് . 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ' എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.അദ്ദേഹത്തിൻറെ ഓർമയ്ക്ക് 2004 ജൂൺ 19നു അഞ്ചു രൂപയുടെ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കി.

വായന മനുഷ്യനെ പൂര്‍ണനാക്കുന്നു.

books-epathram

” വായിച്ചാല്‍ വളരും, വായിച്ചില്ലെങ്കിലും വളരും..
വായിച്ചാല്‍ വിളയും, വായിച്ചില്ലെങ്കില്‍ വളയും”
കുഞ്ഞുണ്ണിമാഷിന്റെ ഈ വരികള്‍ ഈ വായനാ ദിനത്തില്‍ ഒരോര്‍മ്മക്കുറിപ്പായി നമുക്ക് ചുറ്റുമുണ്ട്, കുമാരനാശാന്‍, വള്ളത്തോള്‍, അയ്യപ്പപണിക്കര്‍, ബഷീര്‍, ഉറൂബ്, ഒ.വി.വിജയന്‍, വികെഎന്‍, മാധവികുട്ടി … അങ്ങനെ മലയാളത്തിനു എഴുത്തിലൂടെ സുകൃതം പകര്‍ന്നവര്‍ നിരവധി പേര്‍. വായന മനുഷ്യനെ പൂര്‍ണനാക്കുന്നു. അറിവു പകരുനതിനോടൊപ്പം തന്നെ, നമ്മുടെ സംസ്കാരത്തെ തിരിച്ചറിയാനും വായന സഹായിക്കുന്നു  നാം അക്ഷരങ്ങളുടെ ലോകത്തേക്കു യാത്ര പോവുകമ്പോള്‍  വിജ്ഞാനത്തിന്‍റെയും വൈവിധ്യത്തിന്‍റെയും വാതായനങ്ങള്‍ തുറക്കുന്ന വായന സംസ്കാരത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കാലത്തെ അതിജീവിച്ച് നിലകൊളളുന്നതാണ് യഥാര്‍ത്ഥ സാഹിത്യം. ഈ അര്‍ത്ഥത്തില്‍ വായന മരിക്കുന്നു എന്ന ആകുലതക്ക് സ്ഥാനമില്ല, എന്നാല്‍ ഭാഷ മരിക്കുന്നു എന്ന ആകുലത നമ്മെ വല്ലാതെ അലട്ടുന്നു. മാതൃഭാഷയെ സ്നേഹിക്കാന്‍ മടിക്കുന്ന ഒരു സമൂഹം നമുക്കൊപ്പം വളര്‍ന്നു വരുന്നുണ്ട്. ഈ സത്യത്തെ നാം കണ്ടില്ലെന്നു നടിച്ചിട്ടു കാര്യമില്ല. മലയാളത്തെ സ്നേഹിക്കാനും ഭാഷയെ പറ്റി പഠിക്കുവാനും നമ്മുടെ പുതു തലമുറയെ സന്നദ്ധരാക്കണം. ഭാഷയെ തൊട്ടറിയാനും അനുഭവിച്ചറിയാനും വിവിധ തരത്തിലുള്ള മാധ്യമങ്ങളുടെ സാന്നിദ്ധ്യം നമ്മെ സഹായിക്കാന്‍ ഉണ്ടെകിലും ആത്യന്തികമായി പുസ്തക വായന തന്നെയാണ് നമ്മെ സന്തോഷിപ്പിക്കുന്നത്.  ന്യൂസ് പേപ്പറുകള്‍ മുതല്‍ ബ്ലോഗ്‌ വരെ വായനയെ പ്രോല്സാഹിപ്പിക്കാന്‍ സഹായിക്കുന്നു. സാങ്കേതിക വിദ്യ വികസിച്ചതോടെ കത്തുകളുടെ സ്ഥാനത്ത് ഇടംപിടിച്ച ഇ മെയിലുകളും ബ്ലോഗുകളും ആധുനിക തലമുറയെ വായനയോട് അടുപ്പിക്കുന്നു. ഇത്  സാങ്കേതികവിദ്യയുടെ വളര്‍ച്ചയായി മാത്രമേ കാണേണ്ടതുളളു. താളിയോലകളില്‍ തുടങ്ങി  പേപ്പറില്‍നിന്നു മോണിറ്ററിലേക്കു വഴിമാറി. വരും കാല സാങ്കേതിക വിദ്യ  വായന ഏതു തരത്തില്‍ നമുക്ക് മുന്നില്‍ എത്തിക്കുമെന്നു ഇപ്പോള്‍ പറയാനാവില്ലെങ്കിലും വായന മോണിട്ടറില്‍ നിന്നും മറ്റൊരു പ്രതലത്തിലേക്ക് മാറുമെന്ന വ്യത്യാസം മാത്രം. ഭാഷയുടെ നിലനില്‍പ്പിനെ പറ്റി ചിന്തിക്കാന്‍ ഈ വായനാ ദിനം അവസരമൊരുക്കട്ടെ. കേരള ഗ്രന്ധ ശാല സംഘത്തിന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കെ.എ.എന്‍.എഫ്.ഇ.ഡി. സ്താപകനുമായ ശ്രി. പി.എന്‍.പണിക്കരുടെ ഓര്‍മയിലാണ്  കേരളം വായനാ ദിനമായി ആചരിക്കുന്നത്. വായനാ ശീലം വളര്‍ത്തുന്നടോപ്പം തന്നെ പുതിയ എഴുത്തുകാരേയും പുസ്തകങ്ങളേയും പരിചയപ്പെടാന്‍ ഈ ദിവസം സഹായിക്കട്ടെ.

DIGITAL TEXT BOOKS

DIGITAL TEXT BOOK FOR STD 1 TO X

ഒന്നു മുതല്‍ പത്തു വരെ ക്ലാസ്സുകളിലേക്കുള്ള ഡിജിറ്റല്‍ ടെക്സ്റ്റ് ബുക്കിന് 