2012, ഡിസംബർ 5, ബുധനാഴ്‌ച

കാസര്‍കോട് ഉപജില്ല സ്‌കൂള്‍ കലോത്സവം : ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി, ചാച്ചാ സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാര്‍
Posted by : Staff Reporter on : 2012-12-05
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, സന്ധ്യരാഗം, ചിന്മയ മിഷന്‍ ഹാള്‍ എന്നിവിടങ്ങളിലായി നടന്ന കാസര്‍കോട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി, ചട്ടഞ്ചാല്‍ ചാച്ചാ യു പി സ്‌കൂള്‍ എന്നിവ ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍, യു പി, എല്‍ പി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി.

ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 172 പോയിന്റ് നേടി ഒന്നാം സ്ഥാനവും ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 134 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ചട്ടഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 171 പോയിന്റ് നേടി ഒന്നാം സ്ഥാനവും, ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ 138 പോയിന്റ് നേടി രണ്ടാം സ്ഥാനവും, യു പി വിഭാഗത്തില്‍ ചട്ടഞ്ചാല്‍ ചാച്ചാ സ്‌കൂള്‍ 63 പോയിന്റ് നേടി ഒന്നാം സ്ഥാനവും കോളിയടുക്കം, ജി യു പി സ്‌കൂള്‍ 55 പോയിന്റ് നേടി രണ്ടാം സ്ഥാനവും നേടി. എല്‍ പി വിഭാഗത്തില്‍ ചാച്ചാ യു പി സ്‌കൂള്‍ 44 പോയിന്റ് നേടി ഒന്നാം സ്ഥാനവും, തെക്കില്‍പറമ്പ ജി യു പി സ്‌കൂള്‍ 41 പോയിന്റ് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള സമ്മാനദാനം കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല വിതരണം ചെയ്തു. എ ഇ ഒ രവീന്ദ്രനാഥ് റാവു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍, അബ്ബാസ് ബീഗം, എ എസ് മുഹമ്മദ് കുഞ്ഞി, സി എം എ ജലീല്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി കബീര്‍, പ്രദീപ് ചന്ദ്രന്‍, കെ എ ബഷീര്‍, അനിതാഭായ്, മധു പ്രശാന്ത്, വത്സന്‍ പീലിക്കോട്, സുനില്‍കുമാര്‍, അശോകന്‍, പി ടി ഉഷ, സുരേഷ്, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഖാദര്‍ മാസ്റ്റര്‍, നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.