10.06.2013 ന് (6th Working Day) സ്‌കൂളിലുണ്ടായിരുന്ന
വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍
യു.ഐ.ഡി ഡാറ്റാ എന്‍ട്രി സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.click here for UID SITE
http://210.212.24.33/uid2013/
ഓരോ വിദ്യാലയങ്ങളിലുമുള്ള കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് ഈ അധ്യയന വര്‍ഷം സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 12 , ജൂണ്‍ 13 തീയതികളില്‍ പുറത്തിറങ്ങിയ വിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള സര്‍ക്കുലറുകള്‍ ഏവരും കണ്ടിരിക്കുമല്ലോ. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്ക്കൂളുകളുടെ വിശദാംശങ്ങള്‍ മാത്രം UID BASED STAFF FIXATION 2013-2014 ല്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഓരോ സ്ക്കൂളില്‍ നിന്നും അതത് ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വത്തില്‍ സ്ക്കൂള്‍ കുട്ടികളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ UID Data Entry സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയതി ജൂണ്‍ 20.
2013-14 വര്‍ഷം 6TH WORKING DAY-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ EDIT/DELETE മെനുവില്‍ ക്ലിക്ക് ചെയ്ത് DELETE ചെയ്യേണ്ടതാണ്.
കുട്ടിയുടെ ഡിവിഷന്‍ മാറ്റം വരുത്തല്‍
- Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് ഡിവിഷന്‍ മാറ്റേണ്ട കുട്ടിയുടെ ശരിയായ ഡിവിഷന്‍ ഉള്‍പ്പെടുത്തി update ചെയ്യുക.
- പുതുതായി ഉള്‍പ്പെടുത്തേണ്ട ഡിവിഷന്‍ കാണുന്നില്ലെങ്കില്‍ - അതായത് ഈ വര്‍ഷം പ്രസ്തുത ക്ലാസില്‍ ഡിവിഷന്‍ കൂടുതലാണെങ്കില്‍
- Basic Details -ല്‍ ആ ക്ലാസിലെ ഡിവിഷന്റെ കൃത്യമായ എണ്ണം നല്‍കുക - Strength details-ല്‍ പ്രസ്തുത ഡിവിഷനിലേയ്ക്കുള്ള
ആകെ കുട്ടികളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഡിവിഷനിലെ കുട്ടികളുടെ ഡിവിഷന്‍
മാറ്റി പുതിയ ഡിവിഷനിലേയ്ക്ക് ചേര്‍ക്കേണ്ടതെങ്കില്‍ Edit/Delete മെനുവിലൂടെ ശരിയായ ഡിവിഷന്‍ തന്നെ തിരഞ്ഞെടുക്കുക.
അല്ലെങ്കില്‍ പുതുതായി ഡാറ്റാ എന്‍ട്രി നടത്തണം. - ഒരു ക്ലാസില്‍ ഈ വര്‍ഷം ഡിവിഷന്‍ കുറഞ്ഞാല്‍ –> Strength details menu-വില്‍ പോയി Student strength '0' (പൂജ്യം) ആക്കുക.
പിന്നീട് Basic details menu-വില്‍ പോയി division ന്റെ എണ്ണം കൃത്യമായി നല്‍കി save ചെയ്യുക.