2013, ജൂലൈ 30, ചൊവ്വാഴ്ച

കാസര്‍കോട് ഗവ. ഹൈസ്കൂള്‍ അധ്യാപകന്‍ ബേബി സി. നായര്‍ അന്തരിച്ചു
    
മുന്നാട്: കാസര്‍കോട് ഗവ. ഹൈസ്കൂള്‍ അധ്യാപകന്‍ മുന്നാട് പയ്യങ്ങാനത്തെ ബേബി സി. നായര്‍ (48) അന്തരിച്ചു. രക്തസമ്മര്‍ദ്ദം അനിയന്ത്രിതമാം വിധം കുറഞ്ഞ് ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്നാണ് മരണം. ശനിയാഴ്ച പുലര്‍ച്ചെ ഉദമയിലെ വീട്ടില്‍ തളര്‍ച്ച അനുഭവപ്പെട്ട ബേബി സി.നായരെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ മംഗലാപുരം ആസ്പത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് പുലര്‍ച്ചെയാണ് മരണം. ജില്ലാ വോളിബോള്‍ കളിക്കാരനായിരുന്ന ബേബി സി. നായര്‍ മികച്ച അനൌണ്‍ സറാണ്. ജില്ലാ സ്കൂള്‍ കായിക മേളയില്‍ തുടര്‍ച്ചയായി പത്തുവര്‍ഷത്തിലേറെ അദ്ദേഹത്തിന്‍റെ സേവനം ലഭ്യമായിരുന്നു. ശബ്ദ ഗാംഭീര്യംകൊണ്ട് ശ്രദ്ധേയനായ ബേബി സി. നായര്‍ സേവന തല്‍പരതകൊണ്ട് പലരുടേയും ആദരവ് പിടിച്ചുപറ്റിയിരുന്നു. 
 
ഭാര്യ: എ. രമ (അധ്യാപിക, എ.യു.പി സ്കൂള്‍, ബോവിക്കാനം). സഹോദരങ്ങള്‍: സി.കുഞ്ഞികൃഷ്ണന്‍, സി.രാജന്‍, സുരേഷ് പയ്യങ്ങാനം (അധ്യാപകന്‍ പീപ്പിള്‍സ് കോ-ഓപ്പറേറ്റീവ് കോളേജ്, മുന്നാട്, ഉത്തരദേശം ലേഖകന്‍ കുറ്റിക്കോല്‍).
രാവിലെ കാസര്‍കോട് ഗവ. ഹൈസ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. കണ്ണീരോടെയാണ് സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രിയപ്പെട്ട അധ്യാപകന് വിട നല്‍കിയത്. ഇന്നുച്ചയോടെ മുന്നാട്ടെ തറവാട് വീട്ടുപറന്പില്‍ സംസ്കരിക്കും. 
കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിന് ഇന്ന് അവധി നല്‍കി.