കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ നരസിംഹ ഭട്ട് എഴുതിയ ഫ്രൂട്ട്‌സ് ആന്റ് നട്ട്‌സ് എന്ന പുസ്തകം പ്രശസ്ത കവി കെ. വി. തിരുമലേശ് പ്രകാശനം ചെയ്തു. കന്നഡയിലെ പ്രശസ്ത കവിതകളുടെ വിവര്‍ത്തനമാണ് പുസ്തകം.
സാഹിത്യസൃഷ്ടി നടത്തുന്നത് പോലെ തന്നെ സംസ്‌കൃതിക്ക് നല്‍കുന്ന വലിയ സംഭാവനയാണ് ഒരു കൃതി മറ്റൊരു ഭാഷയിലേയ്ക്ക് മൊഴിമാറ്റം നടത്തുക വഴി നല്‍കുന്നതെന്ന് കെ വി. തിരുമലേശ് പറഞ്ഞു.
പ്രൊഫ. ടി സി മാധവപ്പണിക്കര്‍ മുഖ്യാതിഥിയായിരുന്നു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനിതാഭായി അധ്യക്ഷത വഹിച്ചു. ആര്‍.എം.എസ്.എ. ഓഫീസര്‍ എ. കരുണാകര കൃതി പരിചയപ്പെടുത്തി. അഡ്വ. അഡൂര്‍ ഉമേശ് നായക്, എ. എസ്. മുഹമ്മദ്കുഞ്ഞി, എസ്. ജെ. പ്രസാദ്, അഡ്വ. എ. സുന്ദര്‍ റാവു, പി. ടി. ഉഷ, പി രവീന്ദ്രന്‍ മാസ്റ്റര്‍, ഉഷ തുടങ്ങിയവര്‍ സംബന്ധിച്ചു.