2014, ജൂൺ 10, ചൊവ്വാഴ്ച

മിമിക്രിയുമായി സുരാജ് എന്‍ഡോസള്‍ഫാന്‍ കലാകാരന്മാര്‍ക്കൊപ്പം ( മാതൃഭൂമി വാര്‍ത്ത )

കാസര്‍കോട്: ആയിരം സ്‌കൂള്‍പിള്ളേരുടെ നടുവില്‍ നര്‍മം വിതറിയും എന്‍ഡോസള്‍ഫാന്‍ കലാകാരന്മാരുടെ മിമിക്രി കേട്ടും സിനിമാനടന്‍ സുരാജ് വെഞ്ഞാറംമൂട് പൊട്ടിച്ചിരിതീര്‍ത്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാംസ്ഥാനം നേടിയ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ എം.ദിലീപിനെ കണ്ട് അനുമോദിക്കാന്‍ കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിയതായിരുന്നു സുരാജ്. കോരിച്ചൊരിയുന്ന മഴയില്‍ 12.35ന് എത്തിയ നടന്‍ കുട്ടികള്‍ക്കൊപ്പം 45 മിനുട്ട്‌ െചലവഴിച്ചു.

സംവിധായകന്‍ ഡോ. ബിജുവിന്റെ എന്‍ഡോസള്‍ഫാന്‍ വിഷയമാക്കിയുള്ള സിനിമ 'വലിയ ചിറകുള്ള പക്ഷികളില്‍' അഭിനയിക്കാനെത്തിയതായിരുന്നു സുരാജ്. ദുരിതബാധിതരും കാഴ്ചയില്ലാത്തവരുമായ ദിലീപ്, ദേവീകിരണ്‍ എന്നീ കലാകാരന്മാര്‍ തൊട്ടടുത്ത സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്ന് ഡോ. മുഹമ്മദ് അഷീല്‍, നിസാം റാവുത്തര്‍ എന്നിവര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് നടന്‍ സ്‌കൂളിലെത്തിയത്. സ്‌കൂളധികൃതര്‍ ഈ കാര്യം ആവേശത്തോടെ ഏറ്റെടുക്കുകയും ചെയ്തു.

ദിലീപിന്റെ മിമിക്രിയും ദേവീകിരണിന്റെ പാട്ടും കേള്‍ക്കണമെന്ന് വേദിയില്‍ സുരാജ് ആഗ്രഹം പ്രകടിപ്പിച്ചു. മിമിക്രി കലാകാരനായ നടനുമുന്നില്‍ അന്ധതയെ വെല്ലുന്ന പ്രകടനം ഇവര്‍ നടത്തി. സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും ദിലീപിനെ മിമിക്രി പഠിപ്പിക്കുകയുംചെയ്ത കാഴ്ചയില്ലാത്ത വിദ്യാര്‍ഥി കെ.പി.മണി ഈ സമയം സദസ്സിന്റെ ഒരുമൂലയില്‍ നില്കുന്നുണ്ടായിരുന്നു. സ്‌കൂളധികൃതര്‍ മണിയെ സ്റ്റേജിലേക്ക് കൊണ്ടുവന്നു. സുരാജിനുമുന്നില്‍ മണി ഗംഭീര മിമിക്രി അവതരിപ്പിച്ചു. 

പിന്നീട് സുരാജും സിനിമാനടന്മാരുടെയും നടിമാരുടെയും ശബ്ദം അനുകരിച്ചു. നിര്‍ത്താത്ത ൈകയടികള്‍ക്കിടയില്‍ കലാകാരന്‍മാര്‍ക്ക് സുരാജ് ഉപഹാരം നല്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ജീവിതം ഒരു സിനിമവഴി മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ഈ ചിത്രത്തിലൂടെ നല്കുമെന്ന് സുരാജ് പറഞ്ഞു. നടന്‍ കൃഷ്ണപ്രസാദ്, നഗരസഭാ കൗണ്‍സിലര്‍ ജി.നാരായണന്‍, പി.ടി.എ. പ്രസിഡന്റ് എ.എസ്.മുഹമ്മദ്കുഞ്ഞി, പ്രഥമാധ്യാപിക എം.ബി.അനിതാഭായി, പ്രിന്‍സിപ്പല്‍ എം.ചന്ദ്രകല, എ.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 (ASIANET NEWS)

കാസര്‍കോട്: ദേശീയ അവാര്‍ഡ് നേടിയ പ്രിയ നടന്‍ സുരാജ് വെഞ്ഞാറമൂടിനെ അടുത്ത് കാണാനും അദ്ദേഹത്തിന്റെ മിമിക്രി ആസ്വദിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കാസര്‍കോട് ജി.എച്ച്.എസ്സ്.എസ്സിലെ വിദ്യാര്‍ത്ഥികള്‍.സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയ അന്ധനായ വിദ്യാര്‍ത്ഥി ദിലീപിനെ അനുമോദിക്കാനാണ് സുരാജ് വെഞ്ഞാറമൂട് ഈ സ്കൂളിലെത്തിയത്.

അകകണ്ണിന്റെ വെളിച്ചത്തില്‍ ദിലീപ് തന്റെ ഇഷ്ടനടനെ അടുത്തുകണ്ടു. പിന്നെ അദ്ദേഹമിരുന്ന വേദിയില്‍ തന്റെ നാട് നേരിട്ട ഏറ്റവും വലിയ ദുരന്തത്തെ അനുകരണ കലയിലൂടെ ചിത്രീകരിച്ചു.

സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തില്‍ മിമിക്രിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കാസര്‍കോട് ജി.എച്ച് എസ്സ് എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ദിലീപിനെ കാണാനും അഭിനന്ദിക്കാനുമായാണ് സുരാജ് വെഞ്ഞാറമൂട് എത്തിയത്. വിദ്യാര്‍ത്ഥികളുടെ ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സ്കൂള്‍ മുറ്റത്തൊരുക്കിയ വേദിയില്‍ മിമിക്രി അവതരിപ്പിക്കാനും സുരാജ് സമയം കണ്ടെത്തി.

ദിലീപിനെ മിമിക്രി പഠിപ്പിച്ച സഹപാഠിയായ മണിയും വേദിയില്‍ മിമിക്രി അവതരിപ്പിച്ചു.ഇരുവരെയും സുരാജ് പ്രശംസിച്ചു. എന്‍ഡോസള്‍ഫാന്‍ വിഷയത്തെ പ്രമേയമാക്കി ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന വലിയ ചിറകുള്ള പക്ഷികള്‍ എന്ന സിനിമയില്‍ അഭിനയിക്കാനായാണ് സുരാജ് കാസര്‍കോട് എത്തിയത്.