കാസര്‍കോട്: റോട്ടറി ഇന്‍ര്‍നാഷണല്‍ വിദ്യാഭ്യാസ പദ്ധതിയായി റോട്ടറി ഇന്ത്യ ലിറ്ററസി മിഷന്‍ നല്‍കുന്ന ആദ്യ അവാര്‍ഡായ രാഷ്ട്രനിര്‍മാണ അവാര്‍ഡിന് കാസര്‍കോട് ഗവ.ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് അനിതാ ഭായ് അര്‍ഹയായി.
അധ്യാപക ദിനമായ സെപ്തംബര്‍ അഞ്ചിന് രണ്ടുമണിക്ക് പ്രത്യേക സ്‌കൂള്‍ അസംബ്ലിയില്‍ അവാര്‍ഡ് സമ്മാനിക്കും.
ലിറ്ററസി മിഷന്‍ നടപ്പിലാക്കി വരുന്ന T.E.A.C.H. പ്രൊജക്ടിന്റെ ഭാഗമായാണ് ഈ അവാര്‍ഡ്. അധ്യാപക പിന്തുണ, ഇ-പഠനം, വയോജന വിദ്യാഭ്യാസം, കുട്ടികളുടെ സംരക്ഷണം, സന്തോഷകരമായ സ്‌കൂള്‍ അന്തരീക്ഷം എന്നീ പദ്ധതികളാണ് ടീച്ചിങ്ങിലൂടെ നടപ്പാക്കി വരുന്നത്. റോട്ടറിയുടെ പോളിയോ നിര്‍മാര്‍ജന പദ്ധതി പോലെ വരുംവര്‍ഷങ്ങളിലും ഈ പദ്ധതി തുടരും.
ആശംസകളോടെ ........... സ്റ്റാഫ് കൗണ്‍സിൽ