ഒരു മരം നട്ടനനയ്ക്കൂ നാളേയ്ക്കായി : പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ യാത്രയ്ക്ക് തുടക്കമായി | ||||
കാസര്‍കോട് : `ഒരു മരം നട്ടു നനയ്ക്കു നാളേക്കായി` എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എക്‌സ്‌പോസ്‌ഫോറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന പരിസ്ഥിതി സംരക്ഷണ ബോധവത്ക്കരണ യാത്രയ്ക്ക് തുടക്കമായി. കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല യാത്ര ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ചന്ദ്രകല അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ് കുഞ്ഞി, ഗീത ജി തോപ്പില്‍, രവി മോഹന്‍, സരിത തുടങ്ങിയവര്‍ സംസാരിച്ചു. കാസര്‍കോടു നിന്നും ആരംഭിച്ച ബോധവത്ക്കരണ യാത്ര 14 ജില്ലകളിലെ സ്‌കൂളുകളില്‍ പര്യടനം നടത്തി രണ്ടു മാസത്തിനു ശേഷം തിരുവനന്തപുരത്ത് സമാപിക്കും. |
2011, ഡിസംബർ 13, ചൊവ്വാഴ്ച