കാസര്‍കോട് : കുരുന്നുകള്‍ തൊട്ട് കൗമാരപ്രായക്കാര്‍ വരെ പ്രതിഭയുടെ ഒളിത്തിളക്കവുമായി ഇനി അഞ്ചുനാളുകള്‍ വേദികളില്‍ വിസ്മയം തീര്‍ക്കും. കാസര്‍കോട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം സ്റ്റേജിതര മത്സരത്തോടെ ഇന്നു തുടങ്ങി. ബി ഇ എം ഹൈസ്‌കൂള്‍, ടൗണ്‍ ജി യു പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് രാവിലെ മത്സരങ്ങള്‍ തുടങ്ങിയത്. ഇവിടെ ഒമ്പതു വേദികളിലാണ് സ്റ്റേജിതര മത്സരം തുടങ്ങിയത്. എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി എന്നീ വിഭാഗങ്ങളിലായി ചിത്രരചന (പെന്‍സില്‍) തുടങ്ങി. കഥാരചന, കവിതാരചന മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ മത്സരങ്ങള്‍ തുടങ്ങി. എല്‍ പി വിഭാഗത്തില്‍ കഥാകദനം മലയാളം, കന്നഡ എന്നിവയിലും മത്സരം ആരംഭിച്ചു.
നാളെയും മറ്റന്നാളും മഡോണ എ യു പി സ്‌കൂളില്‍ അറബി സാഹിത്യോത്സവത്തിന്റെ ഭാഗമായി എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി എന്നീ വിഭാഗത്തില്‍ ഖുര്‍ആന്‍ പാരായണം, കൈയ്യെഴുത്ത് പദ നിര്‍മ്മാണം, കഥപറയല്‍, ക്വിസ്സ്, സംഘഗാനം, ഗദ്യവായന, പ്രസംഗം, കഥപറയല്‍, അടിക്കുറിപ്പ്, കഥാരചന, നിഗണ്ടുനിര്‍മ്മാണം, കഥാപ്രസംഗം, മോണോ ആക്ട്, പോസ്റ്റര്‍ നിര്‍മ്മാണം, സംഭാഷണം, സംഘഗാനം, ചിത്രീകരണം എന്നിവ ആറു സ്റ്റേജുകളില്‍ നടക്കും.
കൂഡ്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ മൂന്നു വേദികളിലായി സംസ്‌കൃതോത്സവത്തിന്റെ ഭാഗമായി യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ കഥാരചന, കവിതാരചന, ഉപന്യാസം, സമസ്ത്യപൂരണം, സിദ്ധോപചാരം, ഗദ്യപാരായണം, വന്ദേമാതരം, സംഘഗാനം, ഗാനാലാപം, നാടകം, അഷ്ടപദി, പദ്യം ചൊല്ലല്‍, പ്രഭാഷണം, ചംബു പ്രഭാഷണം, പാദകം, അക്ഷരശ്ലോകം, പ്രശ്‌നോത്തരി, കഥാകദനം എന്നിവ നടക്കും.
ഡിസംബര്‍ 3, 4, 5 തീയ്യതികളില്‍ കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാള്‍, സന്ധ്യാരാഗം, ചിന്മയാ ഹാള്‍ എന്നിവിടങ്ങളില്‍ പത്തു വേദികളിലായി സ്റ്റേജ് മത്സരങ്ങള്‍ നടക്കും. 3ന് വൈകുന്നേരം നാലുമണിക്ക് ഉദ്ഘാടന സമ്മേളനം എന്‍ എ നെല്ലിക്കുനന് എം എല്‍ എ നിര്‍വ്വഹിക്കും. ഡിസംബര്‍ 5 ന് സമാപന സമ്മേളനം കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. |