2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

പയറുകള്ക്കായി ഒരു വര്‍ഷം

2016 INTERNATIONAL PULSE YEAR

അന്താരാഷ്ട്ര പയർ വര്ഷം  സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ വിവിധ പരിപാടികളുമായി നാളെ( 10/08/2016) മുതൽ ആരംഭിക്കുന്നു 
ഐക്യരാഷ്ട്രസഭ,  2016നെ പയറുവര്‍ഗങ്ങളുടെ വര്‍ഷ (International Year of Pulses) മായി പ്രഖ്യാപിച്ചിരിക്കുകയാണ്. പാവപ്പെട്ടവന്റെ മാംസ്യം’എന്ന പേരില്‍ പേരുകേട്ടവയാണ് പയറുവര്‍ഗങ്ങള്‍. വിലകൂടിയ മാംസം വരേണ്യവര്‍ഗത്തിന്റെ ഭക്ഷണമായപ്പോള്‍ പാവപ്പെട്ടവര്‍, പ്രത്യേകിച്ചും കൃഷിപ്പണിചെയ്തു ജീവിച്ചിരുന്നവര്‍ക്ക് പോഷകാംശങ്ങള്‍ ഉറപ്പുവരുത്തിയത് പയറുചെടികളായിരുന്നു. പയറുചെടികളുടെ വേരിലെ മുഴകള്‍ക്കുള്ളില്‍ ഒരുതരം ബാക്ടീരിയകള്‍ വളരുന്നുണ്ട്. ഇവയ്ക്ക് അന്തരീക്ഷവായുവിലെ നൈട്രജനെ ചെടികള്‍ക്ക് നേരിട്ട് വലിച്ചെടുക്കാന്‍ പാകത്തിലുള്ള നൈട്രേറ്റാക്കി മാറ്റാന്‍ കഴിയും. ഇതിലൂടെ രാസവളങ്ങളുടെ ഉപയോഗം കുറവുചെയ്യാനും അതിലൂടെ പരിസ്ഥിതിയിലുണ്ടാവുന്ന ദോഷകരമായ പ്രത്യാഘാതങ്ങളെ ഒഴിവാക്കാനും ഇവയ്ക്ക് കഴിയും. ഇടവിളയായി പയറുവര്‍ഗങ്ങള്‍ ക്യഷിചെയ്യുന്നത് മണ്ണിന്റെ ഫലഭൂയിഷ്ടതയെ സംരക്ഷിക്കുകയും ചെയ്യും. നൈട്രജന്‍ അടങ്ങിയ രാസവളങ്ങളെ ഒഴിവാക്കുന്നത് കാലാവസ്ഥാമാറ്റത്തെ ചെറുക്കുന്നതിനും സഹായകമാവും. ഇത്തരം കാര്യങ്ങളെക്കുറിച്ചും ഭക്ഷ്യോല്‍പ്പാദനം സുസ്ഥിരമാക്കുന്നതില്‍ അതിനുള്ള പങ്കിനെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വര്‍ഷാചരണത്തിന്റെ ലക്ഷ്യം.

പയറുവര്‍ഗങ്ങളെ ഏറ്റവും സുരക്ഷിതമായ മാംസ്യസ്രോതസ്സായി ഉപയോഗിക്കാനും വര്‍ഷാചരണം ലോകജനതയെ ആഹ്വാനംചെയ്യുന്നു. ലോക ഭക്ഷ്യകാര്‍ഷിക സംഘടനയെയാണ് വര്‍ഷാചരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഐക്യരാഷ്ട്രസഭ ചുമതലപ്പെടുത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സംസ്കൃതികളില്‍ ദാരിദ്യ്രത്തിന്റെ അതിജീവനവുമായി ബന്ധപ്പെട്ടാണ് പയറുകൃഷി വികസിച്ചത്. അതേസമയം പ്രോട്ടീന്‍ സമൃദ്ധമാണെങ്കിലും പയറുവര്‍ഗങ്ങള്‍ സമീകൃതാഹാരമായി കണക്കാക്കാവുന്ന ഒരു ഭക്ഷണവുമല്ല. ശരീരത്തിനാവശ്യമായ പ്രധാന അമിനോ അമ്ളങ്ങളില്‍ രണ്ടെണ്ണം പയറുകളിലില്ല. പയറുമാത്രം കഴിക്കുന്നവര്‍ക്ക് ഇവ കിട്ടില്ല. എങ്കിലും പയറിന്റെ ഏറ്റവും വലിയ ഗുണം, അവയില്‍ അടങ്ങിയിരിക്കുന്ന ധാന്യകങ്ങള്‍ സങ്കീര്‍ണഘടനയുള്ളതാണ് എന്നതത്രെ. ഇവയെ ലഘുഘടനയുള്ളവയാക്കി മാറ്റിയാലേ അവയില്‍നിന്നുള്ള ഊര്‍ജത്തിന്റെ വേര്‍പെടുത്തല്‍ സാധ്യമാവൂ. ഇക്കാരണത്താല്‍ത്തന്നെ, പയറുവര്‍ഗങ്ങള്‍ കഴിച്ച ഉടനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാറില്ല. ഇതുമൂലം പ്രമേഹരോഗികള്‍ക്കുപോലും സുരക്ഷിതമായ ഭക്ഷണമൊരുക്കാന്‍ പയറിനു കഴിയും.
പയറുകഴിച്ചിട്ട് ജോലിചെയ്യാന്‍ ശ്രമിക്കുന്ന ഒരാള്‍ പെട്ടെന്ന് ക്ഷീണിക്കുകയില്ല. മാത്രമല്ല, വൈറ്റമിന്‍ ബി, ഫോളിക് ആസിഡ് തുടങ്ങിയ ജീവകങ്ങള്‍ അനുയോജ്യമായ അളവില്‍ പയറില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, സെലീനിയം, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളും. നാരുകള്‍ ധാരാളമായി അടങ്ങിയ ഭക്ഷണവുമാണ് പയറുവര്‍ഗങ്ങള്‍. ഇത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ സുഗമമാക്കുന്നു. സോയാബീനില്‍ ലിന്‍ഒലീനിക് ആസിഡ്  (Linolenic acid) എന്ന കെഴുപ്പമ്ളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതത്തെ തടയുന്ന ഒമേഗാ–3 ഘടനയോടുകൂടിയ കെഴുപ്പമ്ളമാണിത്. കൊളസ്ട്രോളുമായി കൂടിച്ചേരുന്നതിലൂടെ രക്തത്തിലെ ദോഷകാരിയായ കൊഴുപ്പിന്റെ സാന്നിധ്യം കുറയ്ക്കാനും പയറിനു കഴിയും. പയറില്‍ അടങ്ങിയ പഞ്ചസാരകളായ റാഫിനോസ്, സ്റ്റാക്കിയോസ്, വെര്‍ബാസ്കോസ്(Raffinose, Stachyose, Verbascose)  എന്നിവ വന്‍കുടലിലെ ക്യാന്‍സറിനെ തടയുമെന്ന് ജപ്പാനില്‍ നടന്ന ഗവേഷണം തെളിയിച്ചിട്ടുണ്ട്. കരിമ്പിന്‍ പഞ്ചസാരയ്ക്കു പകരം ഇവയെ ഉപയോഗിക്കാനുള്ള ഗവേഷണം അവിടെ നടന്നുവരികയാണ്.

വ്യാവസായിക പ്രാധാന്യമുള്ള ‘എന്‍ജിന്‍ ഓയില്‍’പോലെയുള്ള എണ്ണകള്‍ നിര്‍മിക്കുന്നതിനായും പയറുവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. പയറുവര്‍ഗത്തില്‍പ്പെട്ട എല്ലാ ചെടികളും ലെഗൂമിനോസെ  (Leguminosae) എന്ന ഒരൊറ്റ സസ്യകുടുംബത്തിലെ അംഗങ്ങളാണെങ്കിലും അതിലെ അംഗങ്ങള്‍ പരസ്പരം വ്യത്യാസപ്പെടുന്നുണ്ട്. ഉദാഹരണമായി, ലെഗൂമിനോസെ എന്ന കുടുംബത്തിലെ അംഗങ്ങളെല്ലാം ലെഗ്യൂമുകള്‍ (Legumes)എന്നാണ് അറിയപ്പെടുന്നതെങ്കിലും അവയൊന്നുംതന്നെ പള്‍സസ് (Pulses) എന്ന പേരില്‍ വിവക്ഷിക്കപ്പെടുന്ന പയറുവര്‍ഗസസ്യങ്ങളില്‍ പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാംസ്യത്തിന്റെയും നാരുകളുടെയും അംശം വളരെ ഉയര്‍ന്ന തോതില്‍ കാണപ്പെടുന്ന, എന്നാല്‍ കൊഴുപ്പിന്റെ അംശം വളരെ കുറവായ, പയറുവര്‍ഗ ഭക്ഷ്യവിളകളെ മാത്രമാണ് പള്‍സസ് ആയി കണക്കാക്കുന്നത്. ഔദ്യോഗികമായി ഇയര്‍ ഓഫ് പള്‍സസ്(Year of Pulses) ആണ് 2016.
ലോകത്ത് ഏറ്റവുമധികം പയറുവര്‍ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും കയറ്റുമതിചെയ്യുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ബിസി 3300നുമുമ്പേ, സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായി പഞ്ചാബിലെ രവി നദിയുടെ തടങ്ങളില്‍ ഇന്ത്യയില്‍ പയര്‍ കൃഷിചെയ്തിരുന്നു. രാജ്യത്തെ മൊത്തം ഭക്ഷ്യോല്‍പ്പാദനത്തിന്റെ 710  ശതമാനം പയറുവര്‍ഗങ്ങളാണ്. ഭക്ഷ്യവിളകളുടെ മൊത്തം കൃഷിഭൂമിയുടെ 20 ശതമാനം പയറുവര്‍ഗങ്ങള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. 1950–51 കാലത്ത് 19ദശലക്ഷം ഹെക്ടറായിരുന്ന പയര്‍കൃഷി2013–14ല്‍ 25 ദശലക്ഷം ഹെക്ടറായി വര്‍ധിച്ചു. മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കര്‍ണാടകം എന്നിവയാണ് ഏറ്റവുമധികം പയര്‍ കൃഷിചെയ്യുന്ന സംസ്ഥാനങ്ങള്‍. ചിലതരം അര്‍ബുദങ്ങളെ നിയന്ത്രിക്കാനും പ്രമേഹം, മസ്തിഷ്കാഘാതം തുടങ്ങിയവയ്ക്കുള്ള സാധ്യതയെ ലഘൂകരിക്കാനും പയറുവര്‍ഗങ്ങളെ ഉള്‍പ്പെടുത്തിയുള്ള ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്ക് കഴിയുമെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.

പയറുവര്‍ഗങ്ങളുടെ സസ്യശാസ്ത്രം
                                                        
  എല്ലാ പയര്‍ചെടികളും ലെഗൂമിനോസെ(Leguminosae) അഥവാ ഫാബേസിയേ(Fabaceae) എന്ന കുടുംബത്തിലെ അംഗങ്ങളാണ്. ഒരുവര്‍ഷംകൊണ്ട് ജീവിതചക്രം പൂര്‍ത്തിയാക്കുന്നവയാണ് പയറുചെടികള്‍. പയറുവര്‍ഗ സസ്യങ്ങളുടെ ഫലം ശാസ്ത്രീയമായി പോഡ്  (Pod) എന്നാണ് അറിയപ്പെടുന്നത്. ഭക്ഷണത്തിനായി വളര്‍ത്തപ്പെടുന്ന പയറുവര്‍ഗ സസ്യങ്ങള്‍ക്ക് പൊതുവേയുള്ള പേരാണ് പള്‍സസ്(Pulses). എണ്ണക്കുരുക്കളായി വളര്‍ത്തപ്പെടുന്നവ പള്‍സസ് ആയി കണക്കാക്കപ്പെടുന്നില്ല. പയറുവര്‍ഗ സസ്യങ്ങളുടെ വേരിലെ മുഴകള്‍ക്കുള്ളില്‍ നൈട്രജന്‍ സ്ഥിരീകരണ ബാക്ടീരിയകളെ കാണാം. ഉദാ: റൈസോബിയം (Rhizobium)

2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

നല്ല പാഠം

വിഷവിമുക്ത ഭക്ഷണം കുട്ടികൾക്ക് നൽകുന്നതിനായി നല്ല പാഠം പ്രവർത്തകർ കാസറഗോഡ് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ കറിവേപ്പ് തോട്ടം ഒരുക്കുന്നു .സ്‌കൂൾ ഹെഡ്മാസ്റ്റർ ചന്ദ്രശേഖര പി കറിവേപ്പ് നട്ടു ഉദ്‌ഘാടനം നിർവഹിച്ചു .നല്ല പാഠം കോഡിനേറ്റർ സുഷമ ടീച്ചറുടെ നേതൃത്വത്തിൽപ്രവർത്തനങ്ങൾ നടക്കുന്നു .ഹരിദാസൻ മാസ്റ്റർ ,ഉഷ ടീച്ചർ ,ശ്രീകുമാരിടീച്ചർ, സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

സീഡ് പ്രവർത്തകരുടെ നാട്ടുമാവ് തൈ നടീൽ മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി ബീഫാത്തിമ ഇബ്രാഹിം ഉദ്‌ഘാടനം ചെയ്യുന്നു 

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം

കാസര്‍കോട്: 04/08/2016) വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു വികസന നയത്തിനു മാത്രമെ നാടിനെ പുതിയ കാലത്തിനനുയോജ്യമായി പുരോഗതിയിലേയ്ക്ക് നയിക്കാനാവുകയുള്ളൂവെന്ന് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനവര്‍ഗ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ എത്തിച്ചേരുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആധുനിക സജ്ജീകരണങ്ങളൊരുക്കി മികച്ച വിദ്യാഭ്യാസം നല്‍കി അവരെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കഴിഞ്ഞ നഗരസഭ ഭരണകാലത്ത് സ്‌കൂളിന്റെ വികസനത്തിന് വേണ്ടി പദ്ധതികളാവിഷ്‌ക്കരിക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്ത മുന്‍ നഗരസഭാധ്യക്ഷന്‍ ടി. ഇ അബ്ദുല്ല, നിലവിലെ നഗരസഭാധ്യക്ഷ ബീഫാത്വിമ ഇബ്രാഹിം എന്നിവരെ യഥാക്രമം എച്ച്.എം. ചന്ദ്രശേഖര പി, പി.ടി.എ പ്രസിഡണ്ട് എ എസ്, സീനിയര്‍ അസി. പി.ആര്‍ ഉഷാകുമാരി എന്നിവര്‍ ആദരിച്ചു.
ജില്ലയില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പ്രസ്ഥാനത്തിലെ ഗൈഡ് ക്യാപ്റ്റനുള്ള പ്രധാന മന്ത്രിയുടെ പുരസ്‌കാരവും, മാതൃഭൂമി വിദ്യ- വി.കെ.സി നന്മയുടെ മികച്ച ജില്ലാ കോഡിനേറ്റര്‍ അവാര്‍ഡും കരസ്ഥമാക്കിയ പി.ടി. ഉഷ ടീച്ചര്‍ക്ക് ടി.ഇ. അബ്ദുല്ല മെമെന്റോ നല്‍കി ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിസ് രിയ ഹമീദ്, മുന്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പി.ടി.എ. വൈസ് പ്രസിഡണ്ട് സി.എം.എ ജലീല്‍, രാധാകൃഷ്ണന്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ സുകുമാരന്‍. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡൊമിനിക് അഗസ്റ്റിന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹരിദാസന്‍ സി. നന്ദിയും പറഞ്ഞു.

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ORS DAY - 2016

ORS DAY പ്രമാണിച്ചു ജല ജന്യ രോഗങ്ങളെക്കുറിച്ചു ശിശു രോഗ വിദഗ്ധന്‍ ശ്രീ നാരായണ നായിക്ക് ക്ലാസ്സെടുത്തു .മുനിസിപ്പല്‍ ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ശ്രീ കെ എം അബ്ദുല്‍ റഹ്മാന്‍ ബുക്ക്‌ലറ്റ് പ്രകാശനം ചെയ്തു .പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു ..ഹെട്മാസ്ടര്‍ ശ്രീ ചന്ദ്ര ശേഖര ,ശ്രീ സുകുമാരന്‍ മാസ്റര്‍ , ശ്രീ സുനില്‍ കുമാര്‍ ,സ്റ്റാഫ്‌ സെക്രെട്ടറി ശ്രീ ഹരിദാസന്‍ ,ശ്രീമതി പി ടി ഉഷ എന്നിവര്‍ നേതൃത്വം നല്‍കി .

number chart competition

കാസര്‍കോട്: നന്മ ക്ലബിന്റെ ആഭിമുഖ്യത്തിൽ യൂത്ത് ലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് കാസർഗോഡ് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വരുന്നതിനും പോകുന്നതിനുമായി ഏർപ്പെടുത്തിയ വാഹനസൗകര്യത്തിനുള്ള ചെലവിലേയ്ക്ക് തുക കൈമാറുന്ന ചടങ്ങ് കാസർകോട് അന്ധവിദ്യാലയത്തിൽ ഇന്ന് രാവിലെ നടന്നു
ജി എച്ച് എസ് എസ് കാസര്‍കോടില്‍ പഠിക്കുന്ന പതിമൂന്ന് അന്ധവിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാനഗറില്‍ നിന്നും കാസര്‍കോട്ടേക്കുള്ള ബസ് യാത്ര ദുരിതപൂര്‍ണ്ണമായതിനാല്‍ സ്വകാര്യ വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കുന്നതിനുളള ഒരു വര്‍ഷത്തെ യാത്രാ ചിലവ് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്തു. അന്ധ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അജ്മല്‍ തളങ്കര സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്ലക്ക് ധനസഹായം കൈമാറി.

കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി വിദ്യാര്‍ത്ഥികളുടെ യാത്രാ ചിലവ് നല്‍കിയിരുന്നത് നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ലയായിരുന്നു. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ കെ. സവിത അധ്യക്ഷത വഹിച്ചു. പി കെ സുരേഷന്‍, സുനില്‍ കുമാര്‍, സത്യന്‍ മാഷ് ഫിലോമിന, സ്റ്റാഫ് സെക്രട്ടറി ബാബു, കോര്‍ഡിനേറ്റര്‍ പി.ടി. ഉഷ, യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ജലീല്‍ അണങ്കൂര്‍, ഷെരീഫ് ജാല്‍സൂര്‍, എം ബി അഷ്‌റഫ്, പി വി മൊയ്തീന്‍ കുഞ്ഞി തളങ്കര, ബഷീര്‍ നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു

ഗണിത ക്വിസ് - UP & HS

GREETING CARD MAKING - ENGLISH CLUB

GREETING CARD MAKING BY ENGLISH CLUB IN CONNECTION WITH WORLD FRIENDSHIP DAY