2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം

കാസര്‍കോട്: 04/08/2016) വിദ്യാഭ്യാസത്തിനു ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു വികസന നയത്തിനു മാത്രമെ നാടിനെ പുതിയ കാലത്തിനനുയോജ്യമായി പുരോഗതിയിലേയ്ക്ക് നയിക്കാനാവുകയുള്ളൂവെന്ന് എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ അധ്യയന വര്‍ഷ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാനവര്‍ഗ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ എത്തിച്ചേരുന്ന സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആധുനിക സജ്ജീകരണങ്ങളൊരുക്കി മികച്ച വിദ്യാഭ്യാസം നല്‍കി അവരെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കഴിഞ്ഞ നഗരസഭ ഭരണകാലത്ത് സ്‌കൂളിന്റെ വികസനത്തിന് വേണ്ടി പദ്ധതികളാവിഷ്‌ക്കരിക്കുകയും അവ പ്രാവര്‍ത്തികമാക്കുകയും ചെയ്ത മുന്‍ നഗരസഭാധ്യക്ഷന്‍ ടി. ഇ അബ്ദുല്ല, നിലവിലെ നഗരസഭാധ്യക്ഷ ബീഫാത്വിമ ഇബ്രാഹിം എന്നിവരെ യഥാക്രമം എച്ച്.എം. ചന്ദ്രശേഖര പി, പി.ടി.എ പ്രസിഡണ്ട് എ എസ്, സീനിയര്‍ അസി. പി.ആര്‍ ഉഷാകുമാരി എന്നിവര്‍ ആദരിച്ചു.
ജില്ലയില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് പ്രസ്ഥാനത്തിലെ ഗൈഡ് ക്യാപ്റ്റനുള്ള പ്രധാന മന്ത്രിയുടെ പുരസ്‌കാരവും, മാതൃഭൂമി വിദ്യ- വി.കെ.സി നന്മയുടെ മികച്ച ജില്ലാ കോഡിനേറ്റര്‍ അവാര്‍ഡും കരസ്ഥമാക്കിയ പി.ടി. ഉഷ ടീച്ചര്‍ക്ക് ടി.ഇ. അബ്ദുല്ല മെമെന്റോ നല്‍കി ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിസ് രിയ ഹമീദ്, മുന്‍ വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ബാസ് ബീഗം, പി.ടി.എ. വൈസ് പ്രസിഡണ്ട് സി.എം.എ ജലീല്‍, രാധാകൃഷ്ണന്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ സുകുമാരന്‍. പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഡൊമിനിക് അഗസ്റ്റിന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹരിദാസന്‍ സി. നന്ദിയും പറഞ്ഞു.