2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

അന്താരാഷ്ട്ര പയർ വർഗ വര്ഷാചരണം കാസറഗോഡ് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ

പയര്‍ വര്‍ഗങ്ങളുടെ വര്‍ഷമാണ് 2016. നവംബറില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സഭയുടെ 68 -ആംമത് ജനറല്‍ അസംബ്ലിയില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമായ മാംസ്യങ്ങളുടെ കലവറയാണ് പയര്‍. അതിനാല്‍ ഈ വര്‍ഷം പയര്‍വര്‍ഗങ്ങളുടെ വര്‍ഷമായി ആചരിക്കണമെന്ന് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെടുകയായിരുന്നു. ഫുഡ് ആന്‍ഡ് അഗ്രികള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ആണ് ഇതിന്റെ ചുമതല ഏറ്റെടുത്തിരിക്കുന്നത്. സുസ്ഥിര ഭാവിക്ക് പോഷക മൂല്യമുള്ള വിത്ത് (Nutritious seeds for a sustainable future-) എന്നതാണ് മുദ്രാവാക്യം.

കാസറഗോഡ് ;  അന്താരാഷ്ട്ര പയർ വർഗ വര്ഷാചരണം കാസറഗോഡ് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍  ആചരിച്ചു . ചാർട് പ്രദർശനം ,പയർ വിഭവങ്ങളുടെ പ്രദർശനം  ,ക്വിസ് ,ആൽബം തയ്യാറാക്കൽ ,പയർ പതിപ്പ് ,പോസ്റ്ററുകൾ എന്നിവയിൽ  വിദ്യാർത്ഥികളും അധ്യാപകരും ആവേശത്തോടെ സംബന്ധിച്ചു.പ്രദർശനം ശ്രീ എം കെ സി നായർ ഉദ്ഘാടനം ചെയ്തു സാർവ്വത്രിക ഭക്ഷ്യ സുരക്ഷയും പോഷകീയതയും മുൻ നിർത്തിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി, പയറുവർഗ്ഗങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്നതാണ് വർഷാചരണത്തിന്റെ പ്രധാന ലക്ഷ്യം എന്ന് എം കെ സി കുട്ടികളെ ഓര്‍മ്മിപ്പിച്ചു .അന്തരീക്ഷത്തിലുള്ള നൈട്രജന്‍ ആഗിരണം ചെയ്ത് വേരുപടലങ്ങളിലെ മുഴകളില്‍ സംഭരിച്ചുെവച്ച് മണ്ണിനെ വളക്കൂറുള്ളതാക്കി മാറ്റാന്‍ പയര്‍വര്‍ഗ ചെടികള്‍ക്ക് കഴിയും. വിളപരിവര്‍ത്തനത്തിലും ഇടവിളകൃഷിക്കും സമ്മിശ്രകൃഷിയിലും ഏറെ ഉപയോഗപ്രഥവുമാണ്. അമിതമായ വളപ്രയോഗം ഈ വിളകള്‍ക്ക് ആവശ്യമില്ല.പി ടി എ പ്രസിഡന്റ് ശ്രീ എ എസ് മുഹമ്മദ് കുഞ്ഞി ,ഹെഡ്മാസ്റ്റർശ്രീ ചന്ദ്രശേഖര പി , ശ്രീമതി പി ടി ഉഷ ,ശ്രീമതി തങ്കമണി , ശ്രീമതി ഭാരതി എന്നിവർ നേതൃത്വം നൽകി .ശ്രീ ടി വി നാരായണൻ സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു .സയന്‍സ്‌ ക്ലബ്ബിലെ കുട്ടികളുടെയും അധ്യാപകരുടെയും അക്ഷീണ പ്രയത്നമാണ് ഈ പ്രദര്‍ശനം വിജയപ്രദമാക്കിയത് .