2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

കുട്ടിപ്പോലീസ് കുട്ടികളുടെ വാർഡിൽ

കാസറഗോഡ് . കുട്ടിപ്പോലീസിന്റെ രോഗികളെ സന്ദർശന പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ഗവ ഹയർ സെക്കണ്ടറി സ്‌കൂളിലെ എഴുപത്തെട്ടോളം കുട്ടിപ്പോലീസ് അംഗങ്ങൾ ഇന്ന് കാസറഗോഡ് ജനറൽ ആസ്പത്രിയിലെ കുട്ടികളുടെ വാർഡ് സന്ദർശിച്ചു .മധുര പലഹാരങ്ങൾ നൽകി കുട്ടികളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു .ശിശുരോഗ വിദഗ്ധ ഡോക്ടർ പ്രീമയും ഹെഡ് നേഴ്സ് കാർത്യായനിയും വിവിധ രോഗങ്ങളെക്കുറിച്ചു കുട്ടികൾക്ക് ക്‌ളാസ്സെടുത്തു .കാസറഗോഡ് റെയിൽവേ സ്റ്റേഷനിലെ ബോധവൽക്കരണ പരിപാടിക്ക് ശേഷമാണു കുട്ടികൾ ആസ്പത്രി സന്ദർശിച്ചത് , പരിപാടിക്ക് എസ് ഐ വിജയൻ ,എ എസ് ഐ മാരായ രാജൻ ,മോഹൻ ,സി പി ഓ മാരായ ജോസ് ഫ്രാൻസിസ് , സി പി ഉഷ ടീച്ചർ ,സുനിൽ മാസ്റ്റർ ,സുഭാഷ് ,ഷീന എന്നിവർ നേതൃത്വം നൽകി .