കാസര്‍കോട്: നന്മ ക്ലബിന്റെ ആഭിമുഖ്യത്തിൽ യൂത്ത് ലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ
അന്ധവിദ്യാലയത്തിലെ കുട്ടികൾക്ക് കാസർഗോഡ് ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ വരുന്നതിനും
പോകുന്നതിനുമായി ഏർപ്പെടുത്തിയ വാഹനസൗകര്യത്തിനുള്ള ചെലവിലേയ്ക്ക് തുക കൈമാറുന്ന
ചടങ്ങ് കാസർകോട് അന്ധവിദ്യാലയത്തിൽ ഇന്ന് രാവിലെ നടന്നു
ജി എച്ച് എസ് എസ് കാസര്‍കോടില്‍
പഠിക്കുന്ന പതിമൂന്ന് അന്ധവിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാനഗറില്‍ നിന്നും കാസര്‍കോട്ടേക്കുള്ള
ബസ് യാത്ര ദുരിതപൂര്‍ണ്ണമായതിനാല്‍ സ്വകാര്യ വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളിലെത്തിക്കുന്നതിനുളള
ഒരു വര്‍ഷത്തെ യാത്രാ ചിലവ് മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി
ഏറ്റെടുത്തു. അന്ധ വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍
പ്രസിഡണ്ട് അജ്മല്‍ തളങ്കര സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്ലക്ക് ധനസഹായം കൈമാറി.
കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി വിദ്യാര്‍ത്ഥികളുടെ
യാത്രാ ചിലവ് നല്‍കിയിരുന്നത് നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി ഇ അബ്ദുല്ലയായിരുന്നു.
പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ കെ. സവിത അധ്യക്ഷത വഹിച്ചു. പി കെ സുരേഷന്‍, സുനില്‍ കുമാര്‍, സത്യന്‍ മാഷ് ഫിലോമിന, സ്റ്റാഫ് സെക്രട്ടറി ബാബു, കോര്‍ഡിനേറ്റര്‍
പി.ടി. ഉഷ, യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ
റഷീദ് തുരുത്തി, നൗഫല്‍ തായല്‍,
ജലീല്‍ അണങ്കൂര്‍, ഷെരീഫ് ജാല്‍സൂര്‍, എം ബി അഷ്‌റഫ്, പി വി മൊയ്തീന്‍ കുഞ്ഞി തളങ്കര,
ബഷീര്‍ നെല്ലിക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു