പതിനായിരം തൈകള്‍ നട്ട് 'സീഡിന്' ഉജ്ജ്വല തുടക്കം
കാസര്‍കോട്: പരിസ്ഥിതിദിനത്തില്‍ കാസര്‍കോട് ജില്ലയിലാകെ പതിനായിരം തൈകള്‍ നടുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനം തുടങ്ങി .
കാസര്‍കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉച്ചയ്ക്ക് രണ്ടിന് നടന്ന ചടങ്ങില്‍ സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാട് ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു . മാതൃഭൂമി കണ്ണൂര്‍ ഡെപ്യൂട്ടി എഡിറ്റര്‍ ടി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു
കാസര്‍കോട് ഡി.ഇ.ഒ. കെ.ശ്രീകൃഷ്ണ അഗ്ഗിത്തായ , അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ബിജു, ഫെഡറല്‍ ബാങ്ക് കാസര്‍കോട് മാനേജര്‍ ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു പ്രധാനാധ്യാപിക എം.അനിതാഭായി സ്വാഗതവും മാതൃഭൂമി ചീഫ് കറസ്‌പോണ്ടന്റ് കെ. വിനോദ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു . ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നാണ് ഈ വര്‍ഷം പദ്ധതി നടപ്പാക്കുന്നത്.