2012, ജൂൺ 20, ബുധനാഴ്‌ച

KSEB എഞ്ചിനീയേര്‍സ് അസോസിയേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
kasaragod.com, news, vartha, kasaragodvartha, kasaragodnews
കാസര്‍കോട് : കെ എസ് ഇ ബി എഞ്ചിനീയേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസുമുതല്‍ പത്താംക്ലാസു വരെയുള്ള അര്‍ഹരായ നൂറോളം കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി ഇ അബ്ദുല്ല ഉദ്ഘാടനവും, പഠനോപകരണങ്ങളുടെ വിതരണവും നിര്‍വ്വഹിച്ചു. കെ എസ് ഇ ബി എഞ്ചിനീയേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ജയകൃഷ്ണന്‍ പി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജി നാരായണന്‍, പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ വിനോദ് ചന്ദ്രന്‍, പി ടി എ പ്രസിഡണ്ട് എ എസ് മുഹമ്മദ്കുഞ്ഞി, ഹെഡ്മിസ്ട്രസ് അനിതാ ഭായ്, സ്റ്റാഫ് സെക്രട്ടറി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. കെ എസ് ഇ ബി എഞ്ചിനിയേര്‍സ് അസോസിയേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എം രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും, എം സജിത് കുമാര്‍ നന്ദിയും പറഞ്ഞു.