കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മധുരം മലയാളം
Posted on: 19 Jul 2012
കാസര്‍കോട്:കാസര്‍കോട് ജി.എച്ച്.എസ്.എസ്സില്‍ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി തുടങ്ങി. സ്‌കൂള്‍ അസംബ്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക എം.ബി.അനിതാബായ് അധ്യക്ഷയായി. ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ട് കാസര്‍കോട്, കാഞ്ഞങ്ങാട് ശാഖ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ റസാഖ് സ്‌കൂള്‍ വിദ്യാര്‍ഥികളായ പ്രശാന്ത്, റംസീന എന്നിവര്‍ക്ക് മാതൃഭൂമി കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി പ്രതിനിധി സിറാജുദ്ദീന്‍ പദ്ധതി വിശദീകരിച്ചു. സി.ആര്‍.വിജയകുമാര്‍ പ്രസംഗിച്ചു. ബേബി സി.നായര്‍ സ്വാഗതവും ടി.വി.നാരായണന്‍ നന്ദിയും പറഞ്ഞു. ശ്രീശങ്കരാചാര്യ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്