കാസര്‍കോട് : മുപ്പതാമത് ഒളിമ്പിക്‌സിനു ലണ്ടനില്‍ തിരി തെളിഞ്ഞതോടെ ജില്ലയില്‍ നാടും നഗരവും ഒളിമ്പിക്‌സ് ലഹരിയിലായി. ഒളിമ്പിക്‌സിനോടനുബന്ധിച്ച് ഇന്നു രാവിലെ കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒളിമ്പിക്‌സ് പ്രചരണ ദീപശിഖാ പ്രയാണം നടത്തി.ഹെഡ്മിസ്ട്രസ് അനിതാഭായി ദീപശിഖ സ്‌കൂള്‍ അത്‌ലറ്റിക് നൂറുദ്ദിന് കൈമാറി. തുടര്‍ന്ന് റാലിയായി നഗരം ചുറ്റി സ്‌കൂള്‍ പരിസരത്ത് സമാപിച്ചു. ഗ്രൗണ്ടില്‍ ഒളിമ്പിക്‌സ് വളയം തീര്‍ത്ത് അഞ്ചു വന്‍കരകളെ പ്രതിനിധാനം ചെയ്തു. ചടങ്ങില്‍ രാജീവന്‍, കെ വി രവീന്ദ്രന്‍, പി രവീന്ദ്രന്‍, മധുപ്രശാന്ത്, പി വി നാരായണന്‍, സുനില്‍കുമാര്‍, ജോസ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇനി ഒരുമാസം കായിക പ്രേമികള്‍ക്ക് ഉറങ്ങാത്ത രാവുകളാകും. |
2012, ജൂലൈ 28, ശനിയാഴ്‌ച
നാട് ഒളിമ്പിക്‌സ് ലഹരിയില്‍: