ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികളെ പൂര്‍വ്വ വിദ്യാര്‍ത്ഥിസംഘടന അനുമോദിച്ചു
കാസര്‍കോട്: കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ മണി കെ. പി, അശ്വതി എന്നീ അന്ധവിദ്യാര്‍ത്ഥികളേയും, പ്ലസ് ടുവില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മുഹമ്മദ് ഷഫീഖ്, മാജിദ നസ്‌റീന്‍ എന്നിവരേയും സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും മെമെന്റോയും പൂര്‍വ്വവിദ്യാര്‍ത്ഥി- സ്‌കൂള്‍ സ്റ്റാഫ് സംയുക്ത യോഗത്തില്‍ വെച്ച് നഗരസഭാദ്ധ്യക്ഷനും പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ടി. ഇ. അബ്ദുല്ല നല്‍കി.
പ്രസിഡന്റ് എ എസ് മുഹമ്മദ്കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി സി.എച്ച്., കാസര്‍കോട് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂസ ബി. ചെര്‍ക്കള, അഡ്വ. സിഎന്‍ ഇബ്രാഹിം, അഡ്വ. കെ പി. നാരായണന്‍ നായര്‍, പ്രിന്‍സിപല്‍ ചന്ദ്രകല, ഹെഡ്മിസ്ട്രസ്, എം. ബി. അനിതാ ഭായ്, സറ്റാഫ് സെക്രട്ടറി സുരേഷന്‍ കെ.എം. കെ. നാഗേഷ് ശെട്ടി, ഡോ.എ.എ. മുഹമ്മദ് കുഞ്ഞി, മാധയ്യ ശെട്ടി, ഖാദര്‍ ബെസ്റ്റാള്‍, ടി. എ. മഹമൂദ് തുടങ്ങിയവര്‍ സംസാരിച്ചു. അഹമദ് വിദ്യാനഗര്‍ സ്വാഗതവും മജീദ് കൊല്ലമ്പാടി നന്ദിയും പറഞ്ഞു.