കെ.പി.ഉല്ലാസ് ബാബുവിന്റെ ‘പ്രയാണകം’പുസ്തക പ്രകാശനം 13 ന് കാസര്‍കോട്ട് നടക്കും
കാസര്‍കോട് : പ്രമുഖ ചിത്രകാരനും അധ്യാപകനുമായ കെ.പി.ഉല്ലാസ് ബാബുവിന്റെ’ പ്രയാണകം’ യാത്രയുടെ അസാധാരണ പുസ്തകം 2014 ഒക്ടോബര്‍ 13 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പ്രമുഖ എഴുത്തുകാരനും തിരക്കഥാകാരനുമായ സി.വി.ബാലകൃഷ്ണന്‍ പ്രകാശനം ചെയ്യുമെന്ന് കെ.പി.ഉല്ലാസ് ബാബു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
യാത്രാ വിവരണ ഗ്രന്ഥങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ അത്രയൊന്നും പരാമര്‍ശിച്ചിട്ടില്ലാത്ത നൊക്കലിക്കായ് വെള്ളച്ചാട്ടം, ലോക പൈതൃകപ്പട്ടികയിലിടം നേടിയ മലയോര റയില്‍പ്പാതകളിലൊന്നായ കല്‍ക്ക – ഷിംല റൂട്ടിലൂടെയുള്ള ട്രെയിന്‍ യാത്ര തുടങ്ങിയ അത്യപൂര്‍വ്വങ്ങളായ യാത്രകളുടെ നേരനുഭവങ്ങള്‍ പറയുന്ന ഗ്രന്ഥം കൂടിയാണിത്. ചിത്രമെഴുത്തിനുള്ള ദൃശ്യങ്ങള്‍ തേടി തനിച്ചും, സുഹൃത്തുക്കളോടൊപ്പവും, കുടുംബത്തോടൊപ്പവും നടത്തിയ യാത്രകളുടെ അനുഭവചാരുത കാവ്യാത്മകമായി അവതരിപ്പിക്കുന്ന കൃതികൂടിയാണിത്. യാത്ര വിവരം ഏറെ സമ്മതിനേടുന്ന ഒരു സാഹിത്യ പ്രസ്ഥാനമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് അറിവിനും പഠനത്തിനും ആശ്രയിക്കാവുന്ന രൂപത്തില്‍ ഓരോ ദേശത്തിന്റെയും ചരിത്രവും വര്‍ത്തമാനവും ഇഴചേര്‍ന്നാണ് ഗ്രന്ഥരചന നിര്‍വ്വഹിച്ചിട്ടുള്ളത്. യാത്രകള്‍ നടത്തുവാനുദ്ദേശിക്കുന്നവര്‍ക്ക് ഈ പുസ്തകം ഏറെ പ്രയോജനം ചെയ്യും. പ്രകാശന ചടങ്ങില്‍ എസ്.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും. നഗരസഭാചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല പുസ്തകം ഏറ്റുവാങ്ങും. വത്സന്‍ പിലിക്കോട് പുസ്തക പരിചയം നടക്കും. ചടങ്ങില്‍ സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്നും ഉല്ലാസ് ബാബു പറഞ്ഞു. പി.കെ.സുരേശനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കപ്പിള്‍ പെയിന്റിംഗ് എക്‌സിബിഷനിലൂടെ പ്രശസ്തനായ ഉല്ലാസ് ബാബു, കാസര്‍കോട് ഹവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗണിതശാസ്ത്ര അധ്യാപകനാണ്. മുന്‍ കലാതിലകവും പ്രമുഖ ചിത്രകാരിയുമായ സെബീനയാണ് ഭാര്യ. ദിയ, തേജ എന്നിവര്‍ മക്കളാണ്.