സൌരോർജ്ജ റാന്തൽ വിതരണം ........
STEPS പദ്ധതിയുടെ ഭാഗമായി " കാരുണ്യസ്പർശം,എസ്. പി. സി, എൻ. സി.സി " എന്നിവരുടെ ആഭിമുഖ്യത്തിൽ, പത്താം തരത്തിൽ പഠിക്കുന്ന വൈദ്യുതീകരിക്കാത്ത വീട്ടിലെ കുട്ടികൾക്ക് സൌരോർജ്ജറാന്തൽ വിതരണം കാസറഗോഡ് വിദ്യാഭ്യാസ ഉപഡയരക്ടർ ശ്രീ. സി. രാഘവൻ ഉദ്ഘാടനം ചെയ്തു . ഹെട്മിസ്ട്രസ്സ് ശ്രീമതി അനിതാഭായ് എം ബി സ്വാഗതം പറഞ്ഞ യോഗത്തിൽ പി ടി എ പ്രസിഡന്റു എ എസ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു . മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ജി നാരായണൻ , വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ അബ്ബാസ് ബീഗം , മുൻസിപ്പൽ കൗണ്‍സിലർ ഖാലിദ് പച്ചക്കാട് , മുസ്ലിം യൂത്ത് ലീഗ് മുൻസിപ്പൽ ജനറൽ സെക്രട്ടറി ആസിഫ് സഹീർ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. സീഡ് കോ ഓഡിനേറ്റർ ശ്രീമതി പി ടി ഉഷ , എസ് പി സി ഓഫിസർ ശ്രീ ജോസ്ഫ്രാന്സിസ് , എൻ സി സി ഓഫീസർ ശ്രീ ഇബ്രാഹിം.എം എന്നിവർ ആശംസകൾ നേർന്നു .സ്റ്റാഫ് സെക്രട്ടറി ശ്രീ സുരേശൻ പി. കെ നന്ദി രേഖപ്പെടുത്തി.