കാസര്‍കോട്: ചിത്രകാരനും കാസര്‍കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ കെ.പി.ഉല്ലാസ് ബാബു രചിച്ച പ്രയാണകം എന്ന യാത്രാവിവരണ പുസ്തകം പ്രകാശനം ചെയ്തു. തിങ്കളാഴ്ച കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ നടന്ന ചടങ്ങില്‍ നോവലിസ്റ്റ് സി.വി.ബാലകൃഷ്ണന്‍, നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ലയ്ക്കു കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.അപ്രതീക്ഷിത അനുഭവങ്ങളും അവിചാരിത യാത്രകളും ആണ് യാത്രാവിവരണ ഗ്രന്ഥങ്ങളെ വായനക്കാരന്റെ കൂടി അനുഭവങ്ങളാക്കുന്നതെന്ന് സി.വി.ബാലകൃഷ്ണന്‍ പറഞ്ഞു. ആളുകള്‍ സുരക്ഷിത യാത്രയാണ് ഇപ്പോള്‍ കൊതിക്കുന്നത്. അപ്രതീക്ഷിത അനുഭവങ്ങള്‍ താങ്ങാന്‍ അവര്‍ക്കു കഴിയുന്നില്ല. അവിചാരിത യാത്രകളാണ് ചില അനുഭവങ്ങലും കാഴ്ചകളും സമ്മാനിക്കുന്നത്. ഉല്ലാസ് ബാബുവിന്റെ പുസ്തകത്തിന്റെ പാരായണം യാത്ര ചെയ്തവരുടെ ഓര്‍മകള്‍ തിരിച്ചുകൊണ്ടുവരുമെന്നും യാത്ര പോകാനുള്ള ചോദനയുള്ളവര്‍ക്ക് പ്രേരണ നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എ.എസ്.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വല്‍സന്‍ പിലിക്കോട് പുസ്തക പരിചയം നടത്തി. ജി.നാരായണന്‍, അബ്ബാസ് ബീഗം, ചന്ദ്രകല, ഉണ്ണിക്കൃഷ്ണന്‍ പുഷ്പഗിരി, ചന്ദ്രന്‍ മുട്ടത്ത്, നാരായണന്‍ പേരിയ, വി.വി. പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഡൊമിനിക് സ്വാഗതവും പി.കെ.സുരേശന്‍ നന്ദിയും പറഞ്ഞു. കെ.പി.ഉല്ലാസ് ബാബു മറുപടി പ്രസംഗം നടത്തി.