നിങ്ങളുടെ ക്ലാസിലെ കുട്ടികളുടെ UID നമ്പര്‍ ചേര്‍ത്തിരിക്കുന്നതു
ശരിയായിട്ടാണോ ?പരിശോധിക്കൂ... - തിരുത്തൂ...
സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി കൃത്രിമമായി അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനെതിരെ നിയമനിര്‍മാണം നടത്തുന്നകാര്യം സര്‍ക്കാര്‍ ആലോചിക്കുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇല്ലാത്ത കുട്ടികളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപവത്കരിക്കാനും കുറ്റക്കാരെ സര്‍വീസില്‍ നിന്ന് ഒഴിവാക്കികൊണ്ട് കര്‍ശനമായ അച്ചടക്കനടപടി സ്വീകരിക്കാനുമാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതത്രെ!.
ഇക്കാര്യം വിശദമാക്കികൊണ്ടുള്ള സര്‍ക്കുലര്‍പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കുമയച്ചു.
പരിശോധനയിലേക്കും അച്ചടക്ക നടപടിയിലേക്കും കടക്കുംമുമ്പ് സ്‌കൂളുകള്‍ക്ക് തെറ്റ് തിരുത്താന്‍ ഒരവസരംകൂടി സര്‍ക്കാര്‍ നല്‍കും. വ്യാജ അഡ്മിഷനുകള്‍ ഇപ്പോള്‍ നീക്കം ചെയ്യാം. ഒക്ടോബര്‍ 21 വരെ ഇതിന് സമയമുണ്ട്. ഇല്ലാത്ത കുട്ടികളെ ഇപ്പോള്‍ നീക്കം ചെയ്യുന്ന സ്‌കൂളധികൃതര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ല. തുടര്‍ന്നും കള്ളത്തരം തുടരുകയാണെങ്കില്‍ ബന്ധപ്പെട്ട ക്ലാസ് ടീച്ചറും പ്രഥമാധ്യാപകനും മാത്രമായിരിക്കും കുറ്റക്കാര്‍. വിവരങ്ങളിലെ അപാകങ്ങള്‍ പരിഹരിക്കാന്‍ ബാധ്യസ്ഥരായ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ ഒക്ടോബര്‍ 14 മുതല്‍ 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ചെയ്യണം. 20 മുതല്‍ 25 വരെ തിരുത്താന്‍ അനുവദിക്കും. തെറ്റുകള്‍ തിരുത്തിയശേഷം 27ന് ക്ലാസ് ഡിവിഷന്റെ പ്രിന്റ് ഔട്ടുകള്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
ഇവിടെ ക്ലിക്കിയാല്‍ ഓരോ സ്‌കൂളിന്റെയും കുട്ടികളുടെ ക്ലാസ് തിരിച്ചുള്ള വിശദാംശങ്ങള്‍ അറിയാം. ആറാം സാധ്യായ ദിവസത്തെ ഹാജര്‍ നില, തിരിച്ചറിയല്‍ രേഖയായ യു.ഐ.ഡി ലഭിച്ച കുട്ടികളുടെ എണ്ണം, എന്നതൊക്കെ ഇതിലുണ്ടാകും. കൂടാതെ ആ സ്‌കൂളിലെ ജീവനക്കാരുടെ വിവരങ്ങളും അതിലുണ്ട്. പരിശോധനക്കിറങ്ങുംമുമ്പ് തെറ്റുതിരുത്താന്‍ ഒരവസരംകൂടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.