തറയില്‍ കിടന്നുള്ള പ്രസവം കരളലിയിച്ചു; കിടക്കയും വിരിയുമായി സുമനസ്സുകള്‍..........
കാസര്‍കോട്: പ്ലാസ്റ്റിക് പായയില്‍ കിടന്ന് പ്രസവവേദന അനുഭവിക്കേണ്ടതിന്റെയും നവജാതശിശുക്കളെ ആള്‍ത്തിരക്കിനിടയില്‍ തറയില്‍ കിടന്ന് പാലൂട്ടേണ്ടതിന്റെയും വേദന ഉണര്‍ത്തുന്ന വാര്‍ത്തകണ്ട് ജനറല്‍ ആസ്പത്രിക്ക് നല്ല മനസ്സുകളുടെ സഹായഹസ്തം.
കാസര്‍കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് വിദ്യാര്‍ഥികള്‍ പത്ത് കിടക്കവിരി ആസ്പത്രിയിലേക്ക് എത്തിച്ചു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ളയ്ക്കും പ്രഥമാധ്യാപിക എം.ബി.അനിതാഭായിക്കും സ്റ്റാഫ് സെക്രട്ടറി പി.കെ.സുരേശനും ഒപ്പമെത്തിയാണ് വിദ്യാര്‍ഥികള്‍ കിടക്ക നല്‍കിയത്. സീഡ് പ്രവര്‍ത്തകരായ കെ.വി.സനല്‍, ജെ.എസ്.ദീക്ഷിത്, സി.എച്ച്.അനിലേഷ് എന്നിവര്‍ ആസ്പത്രിയിലെത്തി. ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ടി.അബ്ദുള്ള ഹാരിസ് കിടക്കവിരി ഏറ്റുവാങ്ങി